പുതിയ സെല്‍ഫിയുമായി വിരാടും അനുഷ്‌കയും

ആരാധകരും സോഷ്യല്‍ മീഡിയയും ഒരുപോലെ ആഘോഷിച്ച വിവാഹമാണ് വിരാട് കൊഹ്ലിയുടേയും അനുഷ്‌കയുടേയും . ഇരുവരും ജീവിതത്തിന്റെ നല്ല നിമിഷങ്ങളെല്ലാം ആരാധകര്‍ക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട്.


ചന്ദേരിയില്‍ നിന്ന് അനുഷ്‌ക ശര്‍മയും ഗോവയിലായിരുന്ന വിരാട് കൊഹ്ലിയും തിരിച്ചെത്തി ഒരുമിച്ച് സമയം ചെലവഴിക്കുകയാണിപ്പോള്‍ . അതിന്റെ ചിത്രങ്ങളാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. ക്രിക്കറ്റ് മത്സരങ്ങളും സിനിമാ ചിത്രീകരണങ്ങളുമായി ഇരുവരും തിരക്കിലാണെങ്കിലും ഒന്നിച്ചുള്ള സമയം ആഘോഷമാക്കാറുണ്ട്.