പുതിയ റോളിൽ രാഹുൽ ദ്രാവിഡ്

ന്യൂഡൽഹി:മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനെ നാഷണൽ ക്രിക്കറ്റ് അക്കാദമി(എൻ സി എ ) തലവനായി ബി സി സി ഐ നിയമിച്ചു.പുതിയ ക്രിക്കറ്റ് പ്രതിഭകളെ വാർത്തെടുക്കുന്നതിൽ നിർണായ പങ്ക് വഹിക്കുന്ന സ്‌ഥാപനമാണ് എൻ സി എ.ദേശീയ തലത്തിൽ ഇനി ക്രിക്കറ്റിന്റെ എല്ലാ മേഖലയിലും രാഹുലിന്റെ സേവനം ഉണ്ടായിരിക്കും.

രാഹുലിനെ എൻ സി എ യുടെ തലവനായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.അദ്ദേഹം ഇന്ത്യ സിമന്റ്സ് വൈസ് പ്രസിഡന്റ് ആയി തുടരുന്നതിനാൽ ആ സ്‌ഥാനം ഉപേക്ഷിക്കുകയോ അവധിയിൽ പ്രവേശിക്കുകയോ ചെയ്യാൻ സുപ്രീം കോടതി ഉത്തരവ് ഇറക്കിയിരുന്നു.ഇന്ത്യ എ, അണ്ടര്‍ 23, അണ്ടര്‍ 19 എന്നീ ടീമുകളുടെ പരിശീലനം ഇനി രാഹുലിന്റെ മേല്നോട്ടത്തിലായിരിക്കും മുന്നോട്ട് പോകുക.