പീരുമേട് കസ്റ്റഡി മരണം; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ഡിജിപി

പീരുമേട് കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ ഒരാളെപ്പോലും സംരക്ഷിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പ്രത്യേകം പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഡി.ജി.പി. വ്യക്തമാക്കി.

കസ്റ്റഡി മരണത്തില്‍ 15 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞു.