പി യു ചിത്രക്ക് ഏഷ്യന്‍ ഗെയിംസിന് യോഗ്യത

ഗുവാഹത്തി : കേരളത്തിന്റെ പി യു ചിത്ര ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടി. വനിതകളുടെ 1500 മീറ്ററില്‍ 4:11.55 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയാണ് ഈ നേട്ടം. ഈ ഇനത്തില്‍ ആദ്യമെത്തിയ നാലുപേരും യോഗ്യതാമാര്‍ക്കായ 4:16.88 സെക്കന്‍ഡ് മറികടന്നു.

800 മീറ്റില്‍ 42 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് തിരുത്തിയ ജിന്‍സണ്‍ ജോണ്‍സണ്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടി. 400 മീറ്ററില്‍ കേരളത്തിന്റെ പി കുഞ്ഞുമുഹമ്മദിന് വെള്ളിയാണ്. സ്വര്‍ണം നേടിയ തമിഴ്‌നാടിന്റെ ആരോക്യ രാജീവ് യോഗ്യത നേടി. ട്രിപ്പിള്‍ജമ്ബില്‍ കേരളത്തിന്റെ എ വി രാകേഷ്ബാബുവിന് വെള്ളിയുണ്ട്. വനിതകളുടെ 100 മീറ്ററില്‍ ഒഡീഷയുടെ ദ്യുതിചന്ദ് യോഗ്യത നേടി. തമിഴ്‌നാടിന്റെ ഇലക്കിയ ദാസനാണ് സ്വര്‍ണം.