പി ടി ഉഷക്ക് രാജ്യാന്തര ബഹുമതി

കേരളത്തിന്റെ അഭിമാന താരം ഒളിമ്പ്യൻ പിടി ഉഷക്ക് രാജ്യാന്തര പുരസ്‌കാരം.രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) ‘വെറ്ററൻ പിൻ ‘ അംഗീകാരമാണ് ഉഷയെ തേടിയെത്തിയിരിക്കുന്നത്.

അത്ലറ്റിക്സ് മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് ഈ അംഗീകാരം നൽകുന്നത്. സെപ്റ്റംബര്‍ 24ന് ദോഹയില്‍ നടക്കുന്ന ഐഎഎഎഫ് കോണ്‍ഗ്രസില്‍ ബഹുമതി സമ്മാനിക്കും.ഏഷ്യൻ മേഖല ഈ അവാർഡിനായി തന്നെ ശുപാർശ ചെയ്‌തതിൽ അഭിമാനവും ,സന്തോഷവുമുണ്ടെന്ന് പിടി ഉഷ പറഞ്ഞു.