പി.കെ.ശശിക്ക് സിപിഎമ്മില്‍ പ്രത്യേക പദവിയോ?

ലക്ഷ്മി മോഹന്‍

പേരിനൊരു നടപടി. ജില്ലാ സെക്രട്ടറിയുമായി വേദി പങ്കിട്ട് വീണ്ടും പി.കെ. ശശി വാര്‍ത്തകളില്‍ നിറയുമ്പോള്‍ സിപിഎം സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണ്‌. പി.കെ. ശശി വിവാദത്തില്‍ തുടക്കം മുതല്‍ സിപിഎം സ്വീകരിച്ച മെല്ലെപ്പോക്ക് തുടരുന്നുവെന്ന് ഉറപ്പിക്കുന്നതല്ലേ  പുതിയ സംഭവങ്ങള്‍. ഡിവെെഎഫ്ഐ നേതാവിന്‍റെ പീഡന പരാതിയില്‍ സിപിഎം ആറ് മാസം സസ്‌പെന്‍ഷന്‍
നല്‍കിയ പി.കെ ശശി എംഎല്‍എ സംഘടനാ നടപടിക്ക് ശേഷവും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വേദികളില്‍ സജീവം.

സിപിഎം ജില്ലാ സെക്രട്ടറിയും സംഘടനാ നടപടി നേരിട്ട പി കെ ശശിയുമായി വേദി പങ്കിട്ടു. പി കെ ശശി വിഷയത്തില്‍ തീരുമാനം വൈകിച്ച പാര്‍ട്ടിും പിന്നീട് വന്ന അന്വേഷണ കമ്മീഷനും മൃദുസമീപനമാണ് ഗൗരവമുള്ള വിഷയത്തില്‍ കൈകൊണ്ടത് എന്നത് ഈ സംഭവം ഉറപ്പിക്കുന്നു. പി കെ ശശി നടത്തിയത് തീവ്രത കുറഞ്ഞ ലൈംഗിക പീഡനമെന്ന് പറഞ്ഞ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. എന്നിട്ടും തെറ്റ് ആവര്‍ത്തിക്കുകയാണ് സിപിഎം. ചെര്‍പ്പുളശ്ശേരി

സഹകരണ ആശുപത്രിയുടെ ആഘോഷ പരിപാടിക്കാണ്  സിപിഎം  ജില്ലാ  നേതാക്കൾക്കൊപ്പം ശശിയും പങ്കെടുത്തത്. ശശി പങ്കെടുക്കുന്നതിനാൽ  ഒരു വിഭാഗം നേതാക്കൾ പരിപാടിയിൽനിന്ന് വിട്ടുനിന്നു.

പീഡനപരാതിയിൽ ഉചിമായ അന്വേഷണം നടന്നില്ലെന്നപരാതിക്കാരിയുടെ ആക്ഷേപം നിലനിൽക്കെയാണ് സിപിഎം വേദികളിൽ പി കെ ശശി എംഎൽഎ  വീണ്ടും സജീവമാകുന്നത്. സിപിഎം നിയന്ത്രണത്തിലുളള സഹകരണ  ആശുപത്രിയുടെ ഭരണ സമിതി സംഘടിപ്പിച്ച പരിപാടിയിലാണ് ജില്ലാസെക്രട്ടറി  ഉൾപെടെയുളള നേതാക്കൾക്കൊപ്പം പി കെ ശശിയും പങ്കെടുത്തത്.  ഭരണസമിതിയിൽ നിലവിൽ ഔദ്യോഗിക സ്ഥാനമൊന്നുമില്ലാത്ത ശശിയെ പങ്കെടുപ്പിച്ചതിനെതിരെ ഒരു വിഭാഗം നേതാക്കൾ എതിർപ്പുന്നയിച്ചിരുന്നു.  ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ഈ സംഭവങ്ങള്‍ ഒരു നല്ല സന്ദേശമല്ല സമൂഹത്തിനു നല്‍കുന്നത്. സ്ത്രീപീഡനം രാഷ്ട്രീയ ആയുധമായി മറ്റേതു കക്ഷിയേക്കാളും വിജയകരമായി ഉപയോഗിച്ചിട്ടുള്ള സി.പി.എമ്മിന് അതിെൻറ നേതാക്കള്‍ ആരോപണവിധേയരാകുമ്പോള്‍ ഈ നിലപാട് അല്ല സ്വീകരിക്കേണ്ടത്.

ഗോപി കോട്ടമുറിക്കലടക്കം ജില്ലാ സെക്രട്ടറിമാരായിരുന്നവരെ അച്ചടക്ക കാര്യത്തില്‍
ല്‍ മാറ്റിനിര്‍ത്തിയ പാര്‍ട്ടി ഇപ്പോള്‍ പി കെ ശശി എംഎൽഎ കാര്യത്തില്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നത്. എം.എല്‍.എക്ക് നല്‍കിയ ശിക്ഷ കുറഞ്ഞുപോയെന്ന ആക്ഷേപം പാര്‍ട്ടിക്ക് പുറത്തുനിന്ന് ഉയര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് ശശിയുടെ പുതിയ നീക്കം.കടുത്ത അച്ചടക്ക സംവിധാനമുള്ള ‘ഭരണഘടനക്കൊപ്പം’ എന്ന് ആണയിടുന്ന ഒരു പാര്‍ട്ടി നമ്മുടെ വ്യവസ്ഥയില്‍ ഒരു നേതാവും മുകളിലല്ലെന്നു ഇനിയെങ്കിലും തിരിച്ചറിയണം. പ്രാഥമിക അംഗത്വത്തില്‍ നിന്നും താല്‍കാലികമായിപുറത്താക്കപ്പെട്ടാല്‍നിയമ സഭ കക്ഷി അംഗമാകുന്നതിന്റെ സാംഗത്യം നിയമപരമായിവ്യക്തത വരുത്തേണ്ടതാണെന്നും വലിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനെങ്കിലും പാര്‍ട്ടിയും നേതാവും ശ്രമിക്കണമെന്നാണ് രാഷ്ടീയനിരീക്ഷകരുടെ വിലയിരുത്തല്‍.