പി എസ് സി വകുപ്പുതല പരീക്ഷയിൽ മൈനസ് മാർക്ക് സമ്പ്രദായം നിർത്തണം : പി. മോഹൻദാസ്

കണ്ണൂര്‍ : പി എസ് സി വകുപ്പുതല പരീക്ഷകളില്‍ നിന്നും മൈനസ് മാര്‍ക്ക് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹന്‍ദാസ്. ജീവനക്കാര്‍ക്ക് ബന്ധപ്പെട്ട വകുപ്പിലെ വിവരങ്ങളെ കുറിച്ച്‌ അറിവ് ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്നാന് വകുപ്പ് തല പരീക്ഷ നടത്തുന്നത്.
ദൂരയാത്ര ചെയ്ത് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തുന്ന പരീക്ഷാര്‍ത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് താമസ സ്ഥലത്തിന് അടുത്ത് തന്നെ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവധിച്ച്‌ നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു . സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ,എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി പി എസ് സി നടത്തുന്ന വകുപ്പുതല പരീക്ഷകള്‍ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നതായി കാണിച്ച്‌ എസി ഫ്രാന്‍സിസ് നല്‍കിയ . പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം.