പി എസ് സി ചെയർമാന്റെ വീട്ടിലേക്ക് യൂത്ത്കോൺഗ്രസ് മാർച്ച്

മലപ്പുറം:യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി എസ് സി ചെയർമാൻ എം.കെ സാക്കിറിന്റെ മലപ്പുറത്തുള്ള വീട്ടിലേക്ക് മാർച്ച് നടത്തി.പ്രതിഷേധത്തിൽ സംഘർഷമുണ്ടായി .

സംഭവത്തിലെ പ്രതികൾ പി എസ് സി കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടതിൽ ക്രമക്കേട് നടന്നുവെന്ന വ്യാപക ആരോപണമുണ്ട്.ഇതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്.