പി.ആര്‍ ശ്രീജേഷ് വീണ്ടും ഇ​ന്ത്യ​ൻ ഹോ​ക്കി ടീം നായകന്‍

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി താ​രം പി.​ആ​ർ.​ശ്രീ​ജേ​ഷി​നെ വീ​ണ്ടും ഇ​ന്ത്യ​ൻ ഹോ​ക്കി ടീം ​നാ​യ​ക​നാ​യി നി​യ​മി​ച്ചു. ഈ ​വ​ർ​ഷം അ​വ​സാ​നം വ​രെ​യാ​ണ് ശ്രീ​ജേ​ഷി​ന്‍റെ നി​യ​മ​ന​മെ​ന്ന് ഹോ​ക്കി ഇ​ന്ത്യ അ​റി​യി​ച്ചു. പരുക്കിനെ തു​ട​ർ​ന്ന് കു​റ​ച്ചു​കാ​ല​മാ​യി ടീ​മി​നു പു​റ​ത്താ​യി​രു​ന്നു ശ്രീ​ജേ​ഷ്.

2016ലാ​ണ് ശ്രീ​ജേ​ഷി​ന് ഇ​ന്ത്യ​ൻ ടീം ​നാ​യ​ക​സ്ഥാ​നം ന​ൽ​കു​ന്ന​ത്. ശ്രീ​ജേ​ഷി​ന്‍റെ കീ​ഴി​ൽ റി​യോ ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ​യ്ക്കു മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​യി. വ​നി​താ ടീം ​ക്യാ​പ്റ്റ​നാ​യി റാ​ണി​യെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. വ​നി​താ ലോ​ക​ക​പ്പ്, ഏ​ഷ്യ​ൻ ഗെ​യിം​സ് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ റാ​ണി ഇ​ന്ത്യ​യെ ന​യി​ക്കും.