പി​ണ​റാ​യി​ക്ക് ധി​ക്കാ​ര​മെ​ന്ന് ആ​ന്‍റ​ണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. പിണറായിയുടെ ധിക്കാരവും പക്വതയില്ലായ്മയും കേരളത്തെ കലാപത്തിലേക്ക് നയിക്കുകയാണെന്ന് ആന്‍റണി പറഞ്ഞു.

കേരളത്തില്‍ ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനാണ് പിണറായിയുടെ ശ്രമം. ശബരിമല വിഷയത്തില്‍ യുഡിഎഫ് സ്വീകരിച്ചതാണ് ശരിയായ തീരുമാനമെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ഡിജിപി ചക്കിക്കൊത്ത ചങ്കരനാണെന്നും ആന്‍റണി പറഞ്ഞു.