പിന്നോക്കവിഭാഗങ്ങള്‍ക്കായി കോൺഗ്രസും ബിജെപിയും ഒന്നും ചെയ്തില്ലെന്ന് മായാവതി

തിരുവനന്തപുരം: രാജ്യത്തെ പിന്നോക്കവിഭാഗങ്ങളെ സഹായിക്കാൻ കോൺഗ്രസും ബിജെപിയും ഒന്നും ചെയ്തില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. തിരഞ്ഞെടുപ്പിനു മുൻപ് സിബിഐ, ആദായനികുതിവകുപ്പ് എന്നിവയെ ഉപയോഗപ്പെടുത്തി പ്രതിപക്ഷനേതാക്കളെ ദ്രോഹിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. തിരുവന്തപുരത്ത് ബിഎസ്പിയുടെ സംസ്ഥാനതല തിരഞ്ഞെടുപ്പു പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മായാവതി.