പിണറായി സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിലെന്ന് കെ മുരളീധരന്‍

തൃശൂര്‍: സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിലാണ് പിണറായി വിജയനെന്നും പാര്‍ട്ടിയുടെ അടിയന്തിരം കണ്ടിട്ടേ അദ്ദേഹം പോകുകയുള്ളൂവെന്നും കെ മുരളീധരന്‍. ഇക്കാര്യം പിണറായി ഉറപ്പിച്ചുകഴിഞ്ഞുവെന്നും ആരുവിചാരിച്ചാലും ഇനി അത് മാറ്റാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

2004 ല്‍ കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടാത്ത സാഹചര്യമുണ്ടായപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി സ്ഥാനം രാജിവെച്ച മാതൃക പിണറായിക്ക് വേണമെങ്കില്‍ പിന്തുടരാം. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ക്ക് എതിരായ ജനവികാരമാണ് കേരളത്തിലുണ്ടായത്. ശബരിമല വിഷയവും വിഷയത്തിലുള്ള ജനവികാരവും ഉണ്ടായെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഈ തിരഞ്ഞെടുപ്പിലുണ്ടായ നേട്ടം നിലനിര്‍ത്തണമെങ്കില്‍ സംഘടനയിലെ സമ്പൂര്‍ണ പുനസംഘടന ആവശ്യമാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.