പിങ്ക് മാർബിൾ കേക്ക്

ഫാസില മുസ്തഫ

ചേരുവകൾ

1.മുട്ട – 3
2.പഞ്ചസാര – പൊടിച്ചത് ഒന്നേകാൽ കപ്പ്
3.മൈദ -1 1/2കപ്പ്
4.ഓയിൽ – അര കപ്പ്
5.ബേക്കിംഗ് പൌഡർ -1 ടീ സ്പൂൺ
6.പാൽ – അര കപ്പ്
7.കൊക്കോ പൗഡർ- 2 ടേബിൾ സ്പൂൺ
8.വാനില എസ്സെൻസ്‌ -1ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം മുട്ട , പഞ്ചസാര എന്നിവ നന്നായി ബീറ്റ് ചെയ്യുക. ശേഷം വാനില ഓയിൽ ചേർത്ത് ബീറ്റ് ചെയ്യുക.
അതിലേക്ക് അരിച്ച് വെച്ചിരിക്കുന്ന മൈദയും ബേക്കിങ് പൗഡറും ചേർത്തു സ്പൂൺ വെച്ച്‌ നല്ലത് പോലെ മിക്സ് ചെയ്യണം.
ഇനി ഈ ബാറ്റർ മൂന്ന് പാർട്ട് ആയി മാറ്റിവെക്കുക .
ഒരു ബാറ്ററിൽ കൊക്കോ പൗഡർ പാലിൽ മിക്സ് ചെയ്യുക. ഒന്നിൽ കുറച്ച്‌ പിങ്ക് ഫുഡ് കളർ ചേർക്കുക . ബട്ടർ തടവിയ കേക്ക് ടിന്നിൽ ആദ്യം വാനില ബാറ്റർ കുറച്ച് ഒഴിക്കുക , പിന്നീട് കൊക്കോ മിക്സ് കുറച്ച് ഒഴിക്കുക ശേഷം പിങ്ക് ഒഴിക്കുക അങ്ങനെ ബാറ്റർ തീരുന്നത് വരെ ഒഴിച്ച് പ്രീ ഹീറ്റ് ചെയ്‌ത ഓവനിൽ 20 -25 മിനിട്ട് 180 ഡിഗ്രിയിൽ ബേക്ക് ചെയ്ത് എടുക്കുക.