പാ​ക്കി​സ്ഥാ​ന് ഇ​നി​യൊ​രു ഭീ​ക​രാ​ക്ര​മ​ണം ഇ​ന്ത്യ​യി​ലു​ണ്ടാ​ക​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ്

വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​യി​ല്‍ ഇ​നി​യൊ​രു ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യാ​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ കൂ​ടു​ത​ല്‍ വ​ഷ​ളാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി അ​മേ​രി​ക്ക. ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രേ പാ​ക്കി​സ്ഥാ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഇ​തു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ഇ​ന്ത്യ-​പാ​ക് ബ​ന്ധം കൂ​ടു​ത​ല്‍ വ​ഷ​ളാ​കു​മെ​ന്നും വൈ​റ്റ്ഹൗ​സി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു.

ജ​യ്ഷെ മു​ഹ​മ്മ​ദ്, ല​ഷ്ക​ര്‍ ഇ ​തോ​യ്ബ തു​ട​ങ്ങി​യ ഭീ​ക​ര സം​ഘ​ട​ന​ക​ളെ പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്ന് തു​ട​ച്ചു​നീ​ക്കി​യാ​ലേ മേഖലയിലെ സം​ഘ​ര്‍​ഷ സാ​ധ്യ​ത​ക​ള്‍ ഇ​ല്ലാ​താ​കു​ക​യു​ള്ളു.ബാ​ലാ​കോ​ട്ടി​ലെ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പാ​ക്കി​സ്ഥാ​ന്‍ ഭീ​ക​ര​ത​യ്ക്കെ​തി​രേ പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. എന്നാല്‍ ഭീ​ക​ര​ത​യെ വേ​രോ​ടെ പി​ഴു​തെ​റി​യാ​ന്‍ ശ​ക്ത​മാ​യ അ​ധി​കാ​രം പ്ര​യോ​ഗി​ക്ക​ണ​മെ​ന്നും യുഎസ് അറിയിച്ചു.