‘പാർലമെന്റ് തന്തൂരി അടുപ്പായി മാറി ,ബില്ലുകള്‍ ചുട്ടെടുക്കുന്നു’; വിമര്‍ശനം, കുറിപ്പ്‌

തിരുവനന്തപുരം: പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചകളില്ലാതെ ബില്ലുകള്‍ തിടുക്കപ്പെട്ട് പാസാക്കുന്നതിനെതിരെ വിമര്‍ശനവുമായി മന്ത്രി എംഎം മണി. ‘ചുട്ടെടുക്കുകയാണ്; 
ചക്കക്കുരുവല്ല, ബില്ലുകളാണ്. ചർച്ചയില്ലാതെ, സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടാതെ,  പാതി വെന്തതും, വേവാത്തതുമൊക്കെ ഒന്നൊന്നായി ചുട്ടെടുക്കുകയാണ്’ എം. എം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നേരത്തെ തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനും ബില്ലുകള്‍ തിടുക്കപ്പെട്ട് പാസാക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ‘ബില്ലുകള്‍ പാര്‍ലമെന്റ് സൂക്ഷ്മാവലോകനം ചെയ്യണമെന്നാണ് . ഈ ചാര്‍ട്ട് എങ്ങനെയാണ് കാര്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നതെന്നാണ് കാണിച്ചു തരുന്നത്. നമ്മള്‍ പിസ്സ ഡെലിവര്‍ ചെയ്യുകയാണോ ചെയ്യുന്നത് അതോ നിയമം പാസ്സാക്കുകയാണോ’- ഡെറിക് ഒബ്രിയാന്‍ ട്വിറ്ററില്‍ കുറിച്ചു.

എം.എം മണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ചുട്ടെടുക്കുകയാണ്; 
ചക്കക്കുരുവല്ല, ബില്ലുകളാണ്.
ചർച്ചയില്ലാതെ, സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടാതെ, 
പാതി വെന്തതും, വേവാത്തതുമൊക്കെ
ഒന്നൊന്നായി ചുട്ടെടുക്കുകയാണ്. 
പാർലമെന്റ് തന്തൂരി അടുപ്പായി മാറുന്നു.
ജനാധിപത്യം നോക്കുകുത്തിയായി മാറുന്നു .

ഫാസിസം ഇങ്ങിനെയും കടന്നുവരും.

ചെറുത്തുനിൽപ്പല്ലാതെ മാർഗ്ഗമില്ല.