പാലാരിവട്ടം ഫ്‌ളൈഓവർ നിർമ്മാണത്തിലെ അഴിമതി: വിജിലൻസ് റെയ്‌ഡ്‌ നടത്തുന്നു

പാലാരിവട്ടം ഫ്‌ളൈഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ ഭാഗമായി കരാറുകാരായ RDS പ്രൊജക്റ്റ് ലിമിറ്റഡിന്റെ എറണാകുളം പനമ്പിള്ളി നഗറിലുള്ള റീജിയണൽ ഓഫീസിലും RDS പ്രൊജക്റ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറുടെ കാക്കനാട് പടമുകളുള്ള ഫ്ലാറ്റിലുമാണ് വിജിലന്സിന്റെ റെയ്ഡ് .

വിജിലൻസ് ഡയറക്ടർ ശ്രീ.അനിൽ കാന്ത് IPS ന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് ഐ.ജി.ശ്രീ.എച്ച്.വെങ്കടേഷ് IPS ന്റെ മേൽനോട്ടത്തിൽ എറണാകുളം വിജിലൻസ് റേഞ്ച് എസ്.പി.ശ്രീ.ഹിമേന്ദ്ര നാഥ് IPS ന്റെയും എറണാകുളം വിജിലൻസ് യൂണിറ്റ് DySP ശ്രീ.അശോക് കുമാറിന്റെയും നേതൃത്വത്തിൽ പരിശോധന നടക്കുന്നത്.