പാലക്കാട് നിന്നും കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മകന്‍ പൊള്ളലേറ്റ നിലയില്‍

പാലക്കാട് : പാലക്കാട് നിന്നും കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മകനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിന്റെ ബന്ധുക്കളാണ് കുട്ടിയെ കോഴിക്കോട് കണ്ടെത്തിയത്. രണ്ടാഴ് മുമ്പാണ് ഇവരെ കാണാതായത്.

കുട്ടിയുടെ അമ്മ സുലൈഹ, കാമുകന്‍ അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. ബൈക്കില്‍ നിന്ന് വീണപ്പോഴുണ്ടായ പരുക്കെന്നാണ് അല്‍ത്താഫ് പറയുന്നത്. മൊബൈൽ ഫോണിന്റെ ലൊക്കേഷൻ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

കുട്ടിയുടെ അമ്മ സുലൈഹ, കാമുകന്‍ അല്‍ത്താഫും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയുടെ ശരീരത്തിൽ വലിയ രീതിയിലുള്ള മുറിവുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ചൈൽഡ് ലെൻ പ്രവർത്തകർ ഉടൻ സ്ഥലത്തെത്തും. കൈയിലും കാലിലും മുഖത്തുമാണ് പരിക്കുകൾ ഏറെയും.