പാലക്കാട് ഇരുപത്താറര ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചു

പാലക്കാട് : റെയില്‍വേ സ്റ്റേഷനില്‍ നിന്നും രേഖകളില്ലാതെ കടത്തുകയായിരുന്ന 26.5 ലക്ഷം രൂപ ആര്‍ പി എഫ്, പോലീസ് സംഘം പിടികൂടി. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം. കോഴിക്കോട് കല്ലായി സ്വദേശി മുജീബ് റഹ് മാന്റെ കൈയില്‍ നിന്നുമാണ് രേഖകളില്ലാത്ത പണം പിടികൂടിയത്.

കോയമ്പത്തൂരില്‍ നിന്നും കണ്ണൂരിലേക്ക് പോവുന്ന പാസഞ്ചര്‍ ട്രൈനില്‍ കോഴിക്കോട് കല്ലായി സ്വദേശി മുജീബ് റഹ്മാന്‍ പണം കടത്തുകയായിരുന്നു, 500 ന്റെയും രണ്ടായിരത്തിന്റെയും നോട്ടുകെട്ടുകളായുള്ള ഇരുപത്താറര ലക്ഷം രൂപയാണ് പിടിച്ചത്. മുജീബിനെ അറസ്റ്റ് ചെയ്തു.