പാര്‍വതിക്ക് നേരെ വീണ്ടും സൈബര്‍ ആക്രമണം ; നടിയെ തെറി വിളിച്ച് മമ്മൂട്ടി ആരാധകര്‍

 

മമ്മൂട്ടി ആരാധകര്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് പാര്‍വതിയുടെ പിന്നാലെ കൂടിയിട്ട് കുറച്ച് നാളായി. പാര്‍വതിയുടെ കസബ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ സൈബര്‍ ആക്രമണം ഇപ്പോഴും തുടരുന്നു. ഏറ്റവും അവസാനമായി നടി പാര്‍വതി മമ്മൂട്ടിയെ പേരെടുത്ത് വിളിച്ചതാണ് പ്രശ്‌നം.

തന്നേക്കാള്‍ പ്രായമുള്ള മമ്മൂട്ടി എന്ന അഭിനേതാവിനെ പേരെടുത്തു വിളിച്ചതാണ് ആരാധകരെ രോഷാകുലരാക്കിയത്. കഴിഞ്ഞ ദിവസം പാര്‍വതി – പൃഥ്വിരാജ് ജോടികളുടെ ഏറ്റവും പുതിയ ചിത്രം മൈ സ്റ്റോറിയുടെ ട്രെയ്‌ലര്‍ മമ്മൂട്ടി ഷെയര്‍ ചെയ്തിരുന്നു. അതിനു പകരമായി മമ്മൂട്ടിയുടെ ഈ പോസ്റ്റ് പാര്‍വതി തന്റെ സ്വന്തം പേജില്‍ ഷെയര്‍ ചെയ്യുകയും ഒപ്പം ‘ ഞങ്ങളുടെ ചിത്രം മൈ സ്റ്റോറിയുടെ ട്രെയ്‌ലര്‍ ഷെയര്‍ ചെയ്ത മമ്മൂട്ടിക്ക് നന്ദിയെന്ന് ‘ പേജില്‍ കുറിക്കുകയും ചെയ്തു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

‘നിന്റെ മടിയില്‍ ഇരുത്തി ആണോ പേര് ഇട്ടതു… ലാലേട്ടന്‍ മുതല്‍ ഇന്നലെ വന്ന പൃഥ്വിരാജ് വരെ ബഹുമാനം കാണിക്കുന്നു’, ‘അച്ഛനെ എടാ എന്ന് വിളിച്ചാണല്ലേ ശീലം?’ തുടങ്ങിയ കടുത്ത ഭാഷയിലായിരുന്നു ആരാധകരുടെ കമന്റ്.

My Story | Official Trailer | Prithviraj | Parvathy

Unveiling the official trailer of 'My Story' wishing all the very best to the entire team.

Posted by Mammootty on 9 ಮಾರ್ಚ್ 2018