തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ത​ര്‍​ക്ക​പ​രി​ഹാ​ര​ത്തി​ന് കോ​ണ്‍​ഗ്ര​സി​നു മു​ന്നി​ല്‍ ഉ​പാ​ധി​ക​ള്‍ വ​ച്ച്‌ പി.​ജെ.​ജോ​സ​ഫ് എം​എ​ല്‍​എ. കെ.​എം.​മാ​ണി​യു​മാ​യും ജോ​സ് കെ.​മാ​ണി​യു​മാ​യും കോ​ണ്‍​ഗ്ര​സ് ച​ര്‍​ച്ച​ന​ട​ത്തി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് വ​ഴി ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് ജോ​സ​ഫി​ന്‍റെ ആ​വ​ശ്യം.

തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ ചാ​ണ്ടി, കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ജോ​സ​ഫ് ഉ​പാ​ധി​ക​ള്‍ മു​ന്നോ​ട്ട് വ​ച്ച​ത്. ത​ല്‍​ക്കാ​ലം പാ​ര്‍​ട്ടി​യി​ല്‍ തു​ട​രാം. എ​പ്പോ​ള്‍ പാ​ര്‍​ട്ടി വി​ട്ടു വ​ന്നാ​ലും യു​ഡി​എ​ഫി​ല്‍ ഇ​ടം ന​ല്‍​ക​ണം​മെ​ന്നും കോ​ട്ട​യ​ത്തെ സ്ഥാ​നാ​ര്‍​ഥി വി​ജ​യി​ച്ചി​ല്ലെ​ങ്കി​ല്‍ ത​നി​ക്കൊ​പ്പ​മു​ള്ള​വ​രെ കു​റ്റ​പ്പെ​ടു​ത്ത​രു​തെ​ന്നും ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. മോ​ന്‍​സ് ജോ​സ​ഫ്, ടി.​യു.​കു​രു​വി​ള എ​ന്നി​വ​രും ജോ​സ​ഫി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ഒ​ന്നി​ച്ചു​ള്ള ച​ര്‍​ച്ച​യ്ക്ക് മു​ന്നോ​ടി​യാ​യി ബുധനാഴ്ച രാ​വി​ലെ ജോ​സ​ഫ് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​മാ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യും പ്ര​ത്യേ​കം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയി​രു​ന്നു. പ​ത്തു മി​നി​റ്റ് നീ​ണ്ടു​നി​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ വി​ട്ടു​വീ​ഴ്ച​ക​ള്‍​ക്ക് ത​യാ​റ​ല്ലെ​ന്ന് ജോ​സ​ഫ് ഉ​മ്മ​ന്‍​ചാ​ണ്ടി​യേ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യേ​യും അ​റി​യി​ച്ചി​രു​ന്നു.