പാര്‍ട്ടി പറഞ്ഞാല്‍ നോക്കാം; സ്ഥാനാര്‍ഥിത്വം ഗൗരവമായി കാണുന്നില്ല ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക തിങ്കളാഴ്ചയോടെ പുറത്തു വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ആരൊക്കെ മത്സരിക്കണമെന്ന് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

തന്റെ ദൗത്യം പാര്‍ട്ടിയെ വിജയിപ്പിക്കുക മാത്രമാണ്, സ്ഥാനാര്‍ഥിത്വത്തെ ഗൗരവമായി കാണുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തന്നോട് മത്സരിക്കുന്ന കാര്യം പാര്‍ട്ടി പറഞ്ഞാല്‍ ആ ഘട്ടത്തില്‍ നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലായിരുന്നു. പാര്‍ട്ടി തീരുമാനം അനുസരിക്കുകയായിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരണം നടത്തി. ടക്കു നിന്നും തെക്കു നിന്നും കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് വരുമെന്നും ടോം വടക്കന്റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായിട്ടില്ലെന്നും അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.