‘പാരി’യുടെ മൂന്നാമത്തെ ടീസര്‍ പുറത്തിറങ്ങി

അനുഷ്‌ക ശര്‍മ നായിക വേഷത്തിലെത്തുന്ന ‘പാരി’ ചിത്രത്തിന്റെ മൂന്നാമത്തെ ടീസര്‍ പുറത്തിറങ്ങി. പ്രേതബാധിതയായ പെണ്‍കുട്ടിയെയാണ് ടീസറില്‍ അനുഷ്‌ക അവതരിപ്പിച്ചിരിക്കുന്നത്. പാരി ഒരു ഹൊറര്‍ ചിത്രമാണ്.

വിദ്യാ ബാലന്‍ നായികയായ കഹാനിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളി നടന്‍ പരംബ്രത ചാറ്റര്‍ജിയാണ് ചിത്രത്തിലെ നായകന്‍. ചിത്രം മാര്‍ച്ച് 2ന് തീയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. അനുഷ്‌കയുടെ തന്നെ നിര്‍മാണ കമ്പനിയായ ക്ലീന്‍ സ്‌ളേറ്റ് ഫിലിംസാണ് പാരി ഒരുക്കിയിരിക്കുന്നത്. ക്ലീന്‍ സ്‌ളേറ്റ് ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് പാരി.