പാക്കിസ്ഥാനിൽ വിമാനം തകർന്ന് 17 മരണം

ഇസ്ലാമാബാദ്:പാകിസ്ഥാനിൽ പരിശീലന വിമാനം തകർന്ന് പതിനേഴ് പേർ മരിച്ചു.മരിച്ചവരിൽ അഞ്ചു പേർ വിമാനത്തിലെ ജീവനക്കാരും പന്ത്രണ്ട് പേർ യാത്രക്കാരുമാണ്.നിരവധി കെട്ടിടങ്ങളുള്ള പ്രദേശത്താണ് വിമാനം തകർന്നു വീണത്.വിമാനം തകർന്നു വീണ കെട്ടിടങ്ങൾക്ക് തീ പടർന്നതായി ബിബിസി റിപ്പോർട്ട് ചെയ്‌തു.തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.