പാക്കിസ്ഥാനിലെ കർത്താർപൂരിലെത്താം:ഇന്ത്യൻ പാസ്പോർട്ട് മതി

പാകിസ്താനിലെ കർത്താർപൂരിലേക്ക് പോകാൻ ഇനി ഇന്ത്യൻ പാസ്സ്‌പോർട്ട് മതി.കർത്താർപൂർ സിഖ് ഇടനാഴിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുവാനുള്ള ഇന്ത്യ-പാക് ചർച്ച വിജയകരം.ദിവസേന 5000 പേരെ വീതം ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് കടത്തിവിടാനും ധാരണയായി.

ആഭ്യന്തര മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി എസ്.സി.എല്‍ ദാസാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചത്.പാക്കിസ്ഥാൻ സംഘത്തിൽ ഇരുപതോളം പേരുണ്ടായിരുന്നു.എല്ലാ ദിവസവും സന്ദർശകർക്ക് ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.