പാകിസ്ഥാനില്‍ നിന്നും ലഭിക്കുന്ന സ്‌നേഹത്തേക്കാള്‍ ഇ​ന്ത്യ​യി​ൽ​നി​ന്ന് വെ​റു​പ്പ് ല​ഭി​ക്കുന്നു: മ​ണി​ശ​ങ്ക​ർ അ​യ്യ​ർ

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന സ്നേ​ഹ​ത്തേ​ക്കാ​ൾ  ഇ​ന്ത്യ​യി​ൽ​നി​ന്ന് വെ​റു​പ്പ് ല​ഭി​ക്കു​ന്ന​താ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ണി​ശ​ങ്ക​ർ അ​യ്യ​ർ. എന്നാൽ  ഇ​ന്ത്യ​യി​ലാ​യി​രു​ക്കു​ന്ന​തി​ൽ താ​ൻ ആ​ഹ്ലാ​ദ​വാ​നാ​ണെ​ന്നും അ​യ്യ​ർ പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​നെ സ്നേ​ഹി​ക്കു​ന്നെ​ന്ന വി​വാ​ദ പ്ര​സ്താ​വ​ന​യ്ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​നി​ക്ക് അ​റി​യാ​ത്ത ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ എ​ത്തു​ക​യും പു​ണ​രു​ക​യും ചെ​യ്തു. താ​ൻ സം​സാ​രി​ച്ച​ത് സ​മാ​ധാ​ന​ത്തെ​ക്കു​റി​ച്ചാ​ണ്. അ​താ​ണ് അ​വ​ർ എ​നി​ക്ക് കൈ​യ​ടി​ച്ച​തെ​ന്നും അ​യ്യ​ർ പ​റ​ഞ്ഞു.