പാകിസ്താനില്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തി

കറാച്ചി: പാകിസ്താനില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊന്നു. ‘ബോല്‍ ന്യൂസ്’ വാര്‍ത്താ ചാനലിലെ മുരീദ് അബ്ബാസ് എന്ന മാധ്യമപ്രവര്‍ത്തകനെയാണ് കൊലപ്പെടുത്തിയത്. മുരീദിന്റെ സുഹൃത്തിനും വെടിവെപ്പില്‍ പരിക്കേറ്റു.

ആതിഫ് സമാന്‍ എന്നയാള്‍ കാറിലെത്തി വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ വീട്ടില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഖയാബന്‍-ഇ-ബുഖാരി പ്രദേശത്ത ഒരു കഫേക്ക് പുറത്തുവെച്ചായിരുന്നു സംഭവം. സാമ്പത്തിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിലെത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.