പശ്​ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല; സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: പശ്​ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന്​ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസുമായി സീറ്റ്​ ചര്‍ച്ച നടത്തിയിട്ടില്ല. എന്നാല്‍, തൃണമൂല്‍, ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

“ബി.ജെ.പിയേയും തൃണമൂലിനെയും തോല്‍പ്പിക്കുകയാണ്​ പാര്‍ട്ടിയുടെ ലക്ഷ്യം. സഖ്യങ്ങളെ സംബന്ധിച്ച്‌​ ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. അടവുനയം സംസ്ഥാന അടിസ്ഥാനത്തില്‍ തീരുമാനിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യതക്ക്​ മുഖ്യ പരിഗണന നല്‍കും. തൊഴിലില്ലായ്​മ മുഖ്യ വിഷയമാക്കി ഉയര്‍ത്തികൊണ്ട് വരും.” അദ്ദേഹം പറഞ്ഞു.

പശ്​ചിമ ബംഗാളില്‍ സി.പി.എമ്മുമായി തെരഞ്ഞെടുപ്പ്​ ധാരണക്ക് തയാറെന്ന്​​ കോണ്‍ഗ്രസ് വ്യക്​തമാക്കിയിരുന്നു​. സഖ്യസാധ്യത നില നില്‍ക്കുന്നുവെന്ന്​ പശ്​ചിമബംഗാള്‍ പി.സി.സി അധ്യക്ഷന്‍ സോമേന്ദ്രനാഥ്​ മിത്ര പറഞ്ഞു. എന്നാല്‍, തൃണമൂലുമായി സഖ്യത്തിനില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.