പശ്ചിമബംഗാളിലെ കന്‍കിനാരയില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കന്‍കിനാരയില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ കാന്‍കിനരയില്‍ ഇന്നലെ രാത്രിയിലായിരുന്നു സ്ഫോടനം. ഈ പ്രദേശത്ത് ഇന്നലെ മോഷണം നടന്നതായും റിപ്പോര്‍ട്ട് ഉണ്ട്.

ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരും രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇവിടെ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ പശ്ചിമ ബംഗാളിലെ ബാസിര്‍ഘട്ടില്‍ ബിജെപി ഇന്നലെ ബന്ദ് നടത്തിയിരുന്നു.