പശുക്കടത്ത് ആരോപിച്ച് 25 പേരെ കയറിൽ കെട്ടി നടത്തിച്ചു ; അനധികൃത കടത്തലിന് കേസെടുത്ത് പൊലീസ്

ഖണ്ഡ്വ : പശുക്കടത്ത് ആരോപിച്ച്‌ മധ്യപ്രദേശില്‍ 25 പേരെ കയറുകെട്ടി 2 കിലോമീറ്റര്‍ അകലെ പൊലീസ് സ്റ്റേഷന്‍ വരെ നടത്തിച്ചു. 25 പേർക്കെതിരെയും കേസെടുത്ത് പൊലീസ്. മധ്യപ്രദേശിലെ ഖണ്ഡ്വയിലാണ് സംഭവം.

ഖണ്ഡ്വ ജില്ലയിലെ ഖാല്‍വാസ് പ്രദേശത്തെ സന്‍വാലികേഡ ഗ്രാമത്തിലായിരുന്നു സംഭവം. ഗോരക്ഷാനിയമത്തിന്റെ മറവിലുള്ള അതിക്രമങ്ങള്‍ തടയാന്‍ കമല്‍നാഥ് സര്‍ക്കാര്‍ ഗോസംരക്ഷണ നിയമഭേദഗതി നിര്‍ദേശങ്ങള്‍ നിയമസഭയില്‍ വയ്ക്കാൻ തയ്യാറെടുക്കുകയാണ്.

വടികളേന്തിയ നൂറോളം ഗ്രാമീണര്‍ ‘ഗോമാതാ കീജെയ്’ മുദ്രാവാക്യം വിളിച്ചുകൊണ്ട് 25 പേരെ ബലമായി നടത്തിക്കൊണ്ടു പോകുന്ന വിഡിയോയാണു പുറത്തായത്. മഹാരാഷ്ട്രയിലേക്കു രേഖകളില്ലാതെ കാലികടത്തു നടത്തിയതിന് ഈ 25 പേര്‍ക്കെതിരെയും കേസെടുത്തു, 21 ട്രക്കുകളും പിടികൂടി, പൊലീസ് പറഞ്ഞു.