പരീക്ഷയിലെ തോല്‍വി; 19 കുട്ടികള്‍ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: തെലങ്കാന ഇന്‍റര്‍മീഡിയറ്റ് പരീക്ഷയിലെ കൂട്ടത്തോല്‍വിയെ തുടര്‍ന്ന് 19 കുട്ടികള്‍ ആത്മഹത്യ ചെയ്തു. അവസാനമായി മൂന്ന് കുട്ടികള്‍കൂടി ജീവനൊടുക്കിയതോടെയാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 19 ആയത്. കൃത്യമായ മൂല്യനിര്‍ണയം നടത്താത്തതാണ് അപ്രതീക്ഷിതമായ കൂട്ടത്തോല്‍വിക്ക് കാരണമെന്ന് ഒരുവിഭാഗം ആരോപിച്ചു.

തെലങ്കാനയില്‍ പരീക്ഷയില്‍ തോല്‍ക്കുന്ന കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി വിദഗ്ധര്‍ പറയുന്നു. 2018ല്‍ ആറ് കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. തീകൊളുത്തിയും തൂങ്ങിയുമാണ് കൂടുതല്‍ പേരും ആത്മഹത്യ ചെയ്തിരിക്കുന്നത്. 
പരീക്ഷയെഴുതിയ മൂന്ന് ലക്ഷം വിദ്യാര്‍ഥികളാണ് തോറ്റത്. കൂട്ടത്തോല്‍വിക്ക് പിന്നില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഇടപെടലുണ്ടെന്ന് ആരോപണമുണ്ട്.