പരിശീലനത്തിനിടയിൽ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പരിക്ക്

ലണ്ടന്‍: ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പരിക്ക്. നെറ്റ്‌സില്‍ പപരിശീലനം നടത്തവെ വലതു കൈത്തണ്ടയില്‍ പരിക്കേറ്റ താരത്തെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. ലോകകപ്പില്‍ കളിക്കുകയെന്ന വിജയ് ശങ്കറിന്റെ സ്വപ്‌നത്തിന് പരിക്ക് തിരിച്ചടിയായേക്കും. പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരെ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സന്നാഹ മത്സരത്തില്‍ വിജയം കളിച്ചേക്കില്ല.

ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കായി പന്തെറിയാനെത്തിയ ഖലീല്‍ അഹമ്മദിന്റെ പന്താണ് വിജയ് ശങ്കറിന്റെ കൈത്തണ്ടയില്‍ കൊണ്ടത്. കടുത്ത വേദനയെ തുടര്‍ന്ന് വിജയ് പരിശീലനം മതിയാക്കി മടങ്ങുകയും ചെയ്തു.

ഇന്ത്യയുടെ നാലാം നമ്ബറില്‍ കളിക്കുമെന്ന് പ്രതീക്ഷിക്കുന്ന താരമാണ് വിജയ്. അമ്ബാട്ടി റായിഡുവിനെ തഴഞ്ഞ് വിജയിയെ ടീമിലെടുത്തത് വിവാദവുമായി. എന്നാല്‍, ഐപിഎല്ലില്‍ വിജയ് മോശം പ്രകടനമാണ് പുറത്തെടുത്തത്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനായി സീസണില്‍ 244 റണ്‍സാണ് വിജയം നേടിയത്. ഐപിഎല്ലില്‍ തിളങ്ങിയില്ലെങ്കിലും ലോകകപ്പില്‍ തിളങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് താരം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. വിജയിക്ക് പരിക്കേറ്റതോടെ ഇന്ത്യന്‍ ക്യാമ്ബും ആശങ്കയിലാണ്.