പരസ്ത്രീ ബന്ധം ചോദ്യം ചെയ്തു; ഭാര്യയുടെ സ്വാകാര്യഭാഗത്ത് പ്ലാസ്റ്റിക് വസ്തു തിരുകി ഭര്‍ത്താവിന്റെ ക്രൂരത

ഇന്‍ഡോര്‍: ഭാര്യയുടെ സ്വാകാര്യഭാഗത്ത് പ്ലാസ്റ്റിക് വസ്തു തിരുകി വച്ച് ഭര്‍ത്താവിന്റെ ക്രൂരത. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പരസ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതിനെത്തുടര്‍ന്നുള്ള വഴക്കിനിടെയായിരുന്നു സംഭവം. മോട്ടോര്‍സൈക്കിളിന്റെ ഹാന്‍ഡിലിലുള്ള പ്ലാസ്റ്റിക് ഗ്രിപ്പ് സ്വകാര്യഭാഗത്ത് തള്ളിക്കയറ്റുകയായിരുന്നു.

എന്നാല്‍ നാണക്കേട് ഭയന്ന് ഭാര്യ സംഭവം പുറത്തുപറഞ്ഞിരുന്നില്ല. ഒടുവില്‍ അണുബാധ സഹിക്കാനാകാതെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഒടുവില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയക്കൊടുവില്‍ വസ്തു നീക്കം ചെയ്യുകയായിരുന്നു.

ഗര്‍ഭപാത്രവും കടന്ന് ചെറുകുടലില്‍ തട്ടിയനിലയിലായിരുന്നു പ്ലാസ്റ്റിക് ഗ്രിപ്പ്. കുറച്ചുകൂടി വൈകിയിരുന്നെങ്കില്‍ അണുബാധ മറ്റ് അവയവങ്ങളിലേക്ക് കൂടി ബാധിച്ച് ഓപ്പറേഷന്‍ നടത്താനാകില്ലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പിന്നീട് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് പ്രകാശ് ഭില്‍ രാമയെ പൊലീസ് അറസ്റ്റ് ചെയ്തു