പനീർ ബട്ടർ മസാല ചോദിച്ചു കൊടുത്തത് ബട്ടർ ചിക്കൻ ; 55000 രൂപ പിഴ നല്കാൻ കോടതിവിധി

പുനെ : പനീർ ബട്ടർ മസാലക്കു പകരം ബട്ടര്‍ ചിക്കനെത്തിച്ച ഫുഡ് ഡെലിവറി സ്ഥാപനത്തിനും ഭക്ഷണം നല്‍കിയ ഹോട്ടലിനും കോടതി പിഴ ചുമത്തി. പ്രമുഖ ഫുഡ്‌ ഡെലിവറി സ്ഥാപനമായ സൊമാറ്റോയ്ക്കും ഭക്ഷണം നല്‍കിയ ഹോട്ടലിനുമാണ് പുനെയിലെ ഉപഭോക്തൃ കോടതി 55,000 രൂപയുടെ പിഴ ചുമത്തിയത്. 45 ദിവസത്തിനുള്ളില്‍ പിഴയൊടുകാണാന് വിധി.

അഭിഭാഷകനായ ഷണ്‍മുഖ് ദേശ്മുഖാണ് പരാതി നല്‍കിയത്. ഓര്‍ഡര്‍ നല്‍കിയ പനീര്‍ ബട്ടര്‍ മസാലയ്ക്ക് പകരം ബട്ടര്‍ ചിക്കനാണ് എത്തിച്ചതെന്ന് ദേശ്മുഖ് പറഞ്ഞു. രണ്ടു പ്രവശ്യം ഇങ്ങനെ സംഭവിച്ചു. രണ്ട് കറികളും കാഴ്ചയ്ക്ക് ഒരു പോലെയായതിനാല്‍ ചിക്കന്‍ കറി അറിയാതെ കഴിക്കാനിടയായെന്ന് ദേശ്മുഖ് പറഞ്ഞു.
സസ്യാഹാരംഓര്‍ഡര്‍ ചെയ്തിട്ട് ബട്ടര്‍ ചിക്കന്‍ കഴിക്കാന്‍ എത്തിച്ചത്‌ തനിക്കും കുടുംബാംഗങ്ങള്‍ക്കും മനോവിഷമമുണ്ടാക്കിയെന്നും അനുയോജ്യമായ നടപടി സ്വീകരിക്കണമെന്നും ദേശ്മുഖ് കോടതിയിൽ ആവശ്യപ്പെട്ടു.