ഗാനങ്ങള്‍ക്ക് വ്യത്യസ്തമായ നൃത്തരംഗങ്ങള്‍ ചെയ്യുന്നത് ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. യഥാര്‍ഥ നൃത്തരംഗങ്ങളെപോലും വിസ്്മയിപ്പിക്കുന്ന രംഗങ്ങളാണ് ആരാധകരുടെ കഴിവില്‍ ഉണ്ടാകുന്നത്.
സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവതിലെ ഗൂമര്‍ ഗാനത്തിന് ഐസ് വേര്‍ഷനുമായി രാജസ്ഥാനി പെണ്‍കുട്ടി. ഗാനത്തിന് അനുസരിച്ച് സ്‌കേറ്റിംഗിലൂടെ ചെയ്ത നൃത്ത രംഗങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ചിത്രത്തില്‍ രജ്പുത്ര സംസ്‌കാരത്തെ വികലമാക്കുന്ന രംഗങ്ങള്‍ ഉണ്ടെന്ന വിവാദത്തെ തുടര്‍ന്ന് ഏറെ നാളായി പദ്മാവത് തടഞ്ഞു വച്ചിരുന്നെങ്കിലും ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ റിലീസിങ്ങിനു മുമ്പ് വന്‍ ഹിറ്റുകളാകുകയായിരുന്നു. ചിത്രത്തിന് ഒട്ടനവധി തിരുത്തലുകള്‍ നടത്തിയ ശേഷമാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.