പണം പിന്‍വലിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത വ്യാജമെന്ന് പിഎന്‍ബി

ന്യൂഡല്‍ഹി: പണം പിന്‍വലിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത വ്യാജമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്. പണം പിന്‍വലിക്കുന്നതിനുള്ള പരിധി പിഎന്‍ബി 3000 രൂപയാക്കി കുറച്ചുവെന്നായിരുന്നു പ്രചാരണം.

പിഎന്‍ബിയില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. അത്തരത്തില്‍ ഒരു പരിധിയും ബാങ്ക് വച്ചിട്ടില്ല. ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയിലാണ് നടക്കുന്നതെന്നും പിഎന്‍ബി പത്രങ്ങളില്‍ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.

ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്ന് ക്രിക്കറ്റ് താരം വിരാട് കോലി പിന്‍വാങ്ങുന്നുവെന്ന വാര്‍ത്തയും നേരത്തെ പുറത്തെത്തിയിരുന്നു. ഈ രണ്ട് കാര്യങ്ങളും വ്യാജമാണെന്ന് പിഎന്‍ബി നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.