പണം നൽകാത്തതിന് ഭർത്താവ് യുവതിയുടെ കഴുത്തും,കയ്യും മുറിച്ചു

സൂറത്ത്:പണം നൽകാത്തതിന് ഭർത്താവ് ഭാര്യയുടെ കഴുത്തും കയ്യും മുറിച്ചു.സൂറത്ത് മുനിസിപ്പൽ കോർപ്പറേഷന്റെ റാൻഡർ സോണൽ ഓഫീസിൽ വെള്ളിയാഴ്ചയാണ് സംഭവം.ഒരു വർഷമായി ജോലിയില്ലാതെ കഴിയുന്ന അശോക് മോറെ എന്നയാളാണ് മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരി കൂടിയായ ഭാര്യ ആരതി മോറെയെ ഓഫീസിലെത്തി കൊല്ലാൻ ശ്രമിച്ചത്.

ഒരു വർഷത്തിലേറെയായി ജോലി ഇല്ലാതെ കഴിയുന്ന അശോക് നിരന്തരം പണത്തിനായി ഭാര്യയയെ ഉപദ്രവിക്കുമായിരുന്നു.കഴിഞ്ഞ ദിവസം ആരതിയുടെ ഓഫീസിലെത്തിയ ഇയാൾ കാശിനായി ബഹളം വയ്ക്കുകയും കാശ് നൽകാത്തതിനെ തുടർന്ന് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തും,കയ്യും മുറിക്കുകയായിരുന്നു .

ആരതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.പ്രതിയെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു