പണം കൊണ്ട് കിടക്കയുണ്ടാക്കി കിടന്നുറങ്ങിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

നോട്ടുകെട്ടുകള്‍ കൊണ്ട് കിടക്കയുണ്ടാക്കി കിടന്നുറങ്ങിയ അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍ ബീഹാറില്‍ അറസ്റ്റിലായി. റോഡ് നിര്‍മാണ വകുപ്പിലെ എഞ്ചിനീയറായ സുരേഷ് പ്രസാദിനെയാണ് ഞായറാഴ്ച പട്ടേല്‍ നഗറില്‍ നിന്നും ആന്റി കറപ്ഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. റോഡ് കരാറിടപാടുമായി ബന്ധപ്പെട്ട് കരാറുകാരനില്‍ നിന്നും 1.4 മില്യണ്‍ പണം കൈപ്പറ്റുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

വിജലന്‍സ് ഉദ്യോഗസ്ഥര്‍ സുരേഷ് പ്രസാദിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കൊണ്ട് കിടക്കയുണ്ടാക്കിയത് കണ്ടെത്തിയത്. 2000, 500 നോട്ടുകളായിരുന്നു മുഴുവന്‍. ആകെ 23.6 മില്യണ്‍ രൂപയാണ് ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്

അറസറ്റിലായ ഉദ്യോഗസ്ഥന്റെ വീട്ടില്‍ സാധാരണ നടപടിക്രമം എന്ന രീതിയിലാണ് വിജ്‌ലന്‍ലസ് പരിശോധന നടത്തിയത് എന്നാല്‍ വീട്ടിലെ പെട്ടികളിലും, അലമാരകളിലും, കട്ടിലിലുമെല്ലാം പണം ഒളിപ്പിച്ചിരിക്കുന്നതായാണ് കണ്ടെത്തിയത്.കണ്ടെത്തിയ പണം എണ്ണിത്തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ പാടുപെട്ടു. ബാങ്കുകളില്‍ നിന്ന് കൂടുതല്‍ മെഷീനുകള്‍ എത്തിച്ച ശേഷമാണ് പണം എണ്ണിത്തീര്‍ത്തത്.

അറ്‌സറ്റിലായ സിുരേഷ് പ്രസാദിന്റെ പേരില്‍ പാറ്റ്‌ന, നോയ്ഡ എന്നിവിടങ്ങളില്‍,ഭൂമിയിടപാടുകളും, വിദേശബാങ്കുകളില്‍ വന്‍ നിക്ഷേപങ്ങളുമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.