പഠിക്കാൻ പോയ ഭാര്യയെ ഭർത്താവ് പാഠം പഠിപ്പിച്ചു

ധാക്ക: ഭാര്യ പഠിക്കാന്‍ പോകുന്നതറിഞ്ഞ ഭര്‍ത്താവ് ഭാര്യയുടെ കൈ വിരലുകള്‍ അറുത്തു മാറ്റി. ബംഗ്ലാദേശ് സ്വദേശിയായ റഫീഖുള്‍ ഇസ്ലാം എന്ന യുവാവാണ് ഭാര്യ ഹവാ അക്തറിന്‍റെ കൈവിരലുകള്‍ മുറിച്ച് മാറ്റിയത്. യുഎഇയില്‍ ജോലി ചെയ്യുന്ന ഇയാള്‍ നാട്ടിലെത്തിയ ശേഷമാണ് ഭാര്യ പഠിക്കാന്‍ പോകുന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ സുഹൃത്തിന്‍റെ സഹായത്തോടെ ഭാര്യയുടെ വിരലുകള്‍ അറുത്തുമാറ്റുകയായിരുന്നു. 

സര്‍പ്രൈസ് ഉണ്ടെന്ന് ഭാര്യയെ പറഞ്ഞ് വിശ്വസിപ്പിച്ച യുവാവ് ഇവരുടെ കണ്ണുകളും വായും മൂടിക്കെട്ടിയ ശേഷമാണ് കൃത്യം നടത്തിയത്. കൈകള്‍ മുന്നോട്ട് പിടിക്കാനാവശ്യപ്പെട്ട യുവാവ് വിരലുകള്‍ അറുത്തുമാറ്റുകയും വീണ്ടും യോജിപ്പിക്കാതിരിക്കാന്‍ വെട്ടിമാറ്റിയ വിരലുകള്‍ മാലിന്യക്കൊട്ടയില്‍ തള്ളുകയും ചെയ്തു.

കുറ്റം സമ്മതിച്ച യുവാവിനെ ധാക്ക പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളു. ഭാര്യ തന്‍റെ അനുവാദമില്ലാതെ ഡിഗ്രി പഠിക്കാന്‍ പോകുന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഭാര്യ പഠിക്കുന്നതിലുള്ള അസൂയ കൊണ്ടാണ് യുവാവ് വിരലുകള്‍ മുറിച്ചു മാറ്റിയതെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.