പഞ്ചസാരപ്രേമികളുടെ ശ്രദ്ധയ്ക്ക്:പഞ്ചസാരയുടെ അമിത ഉപയോഗം ക്യാൻസറിന് കാരണമായേക്കും

ദിവസേനയുള്ള 100 എംഎൽ പഞ്ചസാരയുടെ ഉപയോഗം പോലും കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ. നാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരിസിലെ എപിഡമോളജി വിഭാഗം റിസർച്ച് തലവൻ ഇയാൻ ജോൺസണും സംഘവും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ പുറത്തു വന്നിരിക്കുന്നത്.

പഞ്ചസാര വളരെ ചെറിയ അളവിൽ ഉപയോഗിക്കുന്നവരിൽ പോലും കാൻസർ വരാൻ 18 ശതമാനം സാധ്യതയുള്ളതായും ,ബ്രേസ്റ് ക്യാൻസറിന് 22 ശതമാനം സാധ്യതയുമുണ്ടെന്നാണ് പഠനം പറയുന്നത് .പഠനത്തിൽ വളരെ വ്യക്തമായി തന്നെ പഞ്ചസാരയുടെ ഉപയോഗവും കാൻസർ വരാനുള്ളതിന്റെ സാധ്യതയും എടുത്തു പറയുന്നുണ്ട് .

ശുദ്ധമായ പഴച്ചാറിൽ അടങ്ങിയിരിക്കുന്ന മധുരം പോലും ക്യാൻസറിന് കാരണമായേക്കാം എന്നും ഇത് സംബന്ധിച്ച് വ്യക്തമായ വിദഗ്ധ പഠനം ആവശ്യമായി വന്നേക്കാമെന്നും ഇയാൻ ജോൺസൻ പറയുന്നു.മധുരമുള്ള പാനീയങ്ങളുടെ ,പ്രതേകിച്ചു സോഫ്റ്റ് ഡ്രിങ്ക്സുകളുടെ ഉപയോഗം കുറയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന്‌ മെഡിക്കൽ ജേണലായ ബി‌എം‌ജെയിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച ഈ പഠനത്തിന്റെ പ്രധാന രചയിതാവ് മാത്തിൽഡെ ടൊവിയർ പറഞ്ഞു.