പച്ചക്കറി വില കത്തിക്കയറുന്നു

കൊച്ചി : കേരളത്തില്‍ പച്ചക്കറിവില കത്തിക്കയറുന്നു. .പത്തുരൂപക്ക് കിട്ടിയിരുന്ന തക്കാളിയുടെ വില 30 രൂപയിലെത്തി. 85 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് ഇപ്പോള്‍ 190 രൂപ കൊടുക്കണം. മുരിങ്ങക്കായ, പച്ചമാങ്ങ, കാബേജ്, വെള്ളരി, കാരറ്റ് തുടങ്ങിയ പച്ചക്കറികളുടേയും വില വര്‍ധിച്ചു. ഇന്ധന, വൈദ്യുതി വിലവര്‍ധനവിന് പിന്നാലെയാണ് പച്ചക്കറിയുടെയും വില കൂടിയത് ഓണക്കാലത്ത് ഇനിയും വില ഉയരാനാണ് സാധ്യത.

ഇഞ്ചിയും തക്കാളിയും മഹാരാഷ്ട്രയിലേക്ക് കൂടുതലായി കയറ്റി അയക്കേണ്ടി വന്നതും തമിഴ്‌നാട്ടിലെ വരള്‍ച്ചയുമാണ് വില കൂടാന്‍ കാരണം. വിവാഹ സീസണ്‍ ആയതും വില വര്‍ധിക്കാന്‍ കാരണമായി. ചില്ലറ വില്‍പന ശാലകളില്‍ കാര്യമായ വ്യത്യാസം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.