ന​രേ​ന്ദ്ര മോ​ദി​ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രി​യ​ങ്ക ഗാ​ന്ധി

ഗാ​ന്ധി​ന​ഗ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ട​ന്നാ​ക്ര​മി​ച്ച്‌ പ്രി​യ​ങ്ക ഗാ​ന്ധി വാ​ദ്ര. കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ പൊ​തു​യോ​ഗ​ത്തി​ല്‍ ത​ന്നെ മോ​ദി​ക്കെ​തി​രെ പ്രി​യ​ങ്ക രൂ​ക്ഷ​വി​മ​ര്‍​ശം ഉ​യ​ര്‍​ത്തി.

ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​റി​ല്‍ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ല്‍ മോ​ദി സ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത്ത് വി​ദ്വേ​ഷം പ​ട​ര്‍​ത്തു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യ പ്രി​യ​ങ്ക ആ​രോ​പി​ച്ചു. നി​ങ്ങ​ളു​ടെ വോ​ട്ട് ആ​യു​ധ​മാ​ണെ​ന്ന് മോ​ദി​യു​ടെ ഗു​ജ​റാ​ത്തി​ല്‍ അ​ണി​ക​ളോ​ടാ​യി അ​വ​ര്‍ പ​റ​ഞ്ഞു.

നി​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ കൂ​ടു​ത​ല്‍ സം​സാ​രി​ക്കു​ന്ന​ത് ആ​രാ​ണ്? അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്ത തൊ​ഴി​ലു​ക​ള്‍ എ​വി​ടെ​യാ​ണ്? അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്ത 15 ല​ക്ഷ​ത്തി​ന്‍റെ കാ​ര്യ​മെ​ന്താ​യി? സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ എ​ന്താ​യി? നി​ങ്ങ​ള്‍ ചി​ന്തി​ക്കു​ക അ​തി​നു ശേ​ഷം പ്ര​വ​ര്‍​ത്തി​ക്കു​ക- പ്രി​യ​ങ്ക ആ​വ​ശ്യ​പ്പെ​ട്ടു. വെ​റു​പ്പി​ന്‍റെ കാ​റ്റ് സ്നേ​ഹ​ത്താ​ല്‍ ഇ​ല്ലാ​താ​കു​മെ​ന്ന​താ​ണ് രാ​ജ്യ​ത്തി​ന്‍റെ സ്വ​ഭാ​വ​മെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.