ന്യൂ​ഡ​ല്‍​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​ധാ​ന തെ​ളി​വാ​യ മെ​മ്മ​റി കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി ഏ​പ്രി​ല്‍ മൂ​ന്നി​ലേ​ക്ക് മാ​റ്റി. വാ​ദ​ത്തി​ന് കൂ​ടു​ത​ല്‍ സ​മ​യം വേണമെന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് കേ​സ് മാ​റ്റി​യ​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ന്‍ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലെ സം​ഭാ​ഷ​ണം ഉ​പ​ക​രി​ക്കു​മെ​ന്ന് കാ​ണി​ച്ചാ​ണ് ദി​ലീ​പ് മെ​മ്മ​റി കാ​ര്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ട​ത്. കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ല്‍ എ​ഡി​റ്റിം​ഗ് ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ര്‍ വാ​ദി​ക്കു​ന്നു