ന്യൂസിലന്‍ഡ്‌ വെടിവയ്പ്‌: അഞ്ച് ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം

Image result for new zealand shootingവെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം. ന്യൂസിലന്‍ഡിലെ
ഇന്ത്യൻ ഹൈക്കമ്മീഷണർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ട് പേർ കൂടി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആക്രമണത്തിന് തൊട്ട് മുമ്പ് പ്രതി ഇ- മെയിൽ സന്ദേശം അയച്ചെന്ന വാർത്ത പ്രധാനമന്ത്രി ജസീന്ത ആർഡൻ സ്ഥിരീകരിച്ചു.

ആക്രമണത്തിൽ മരിച്ച മലയാളി അൻസിയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൊടുങ്ങല്ലൂർ സ്വദേശിയായ അൻസി അലിബാവ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ മരിച്ചെന്നാണ് ന്യൂസിലന്‍ഡിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സ്ഥിരീകരിച്ചത്. അഹമ്മദാബാദ് സ്വദേശി മെഹ്‌ബൂബ് കോക്കർ, ഹൈദരാബാദ് സ്വദേശി ഒസൈർ ഖാദർ, ഗുജറാത്ത് സ്വദേശി ആസിഫ് വോറ, മകൻ റമീസ് വോറ എന്നിവരാണ് അൻസിക്ക് പുറമെ മരിച്ച ഇന്ത്യാക്കാർ.