നോത്രദാം പള്ളി

സിജി. ജി. കുന്നുംപുറം

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കത്തോലിക്ക ദൈവാലയങ്ങളില്‍ പ്രമുഖ സ്ഥാനമാണ് പാരീസിലുള്ള ഈ കത്തീഡ്രലിന്.സെയിന്‍ നദിക്കരയിലാണ് ‘നോത്രദാം ഡി പാരീസ്’ അഥവാ ‘അവര്‍ ലേഡി ഓഫ് പാരീസ്’ എന്ന കാത്തലിക് കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്നത്.ഇംഗ്ലീഷിൽ കന്യാമറിയത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ‘ഔർ ലേഡി’ എന്നാണ് നോത്രദാം എന്ന ഫ്രഞ്ച് പദത്തിന്റെ അർത്ഥം.1163 ൽ ലൂയി ഏഴാമൻ ബിഷപ്പ് മോറിസ് ഡിസുള്ളി കത്തീഡ്രലിൻ്റെ നിർമ്മാണത്തിനു തുടക്കമിട്ടു.മണൽകല്ലുകൾ കൊണ്ട് ഭീമാകാരനായ ആ പള്ളി ആരെയും വിസ്മയിപ്പിക്കുന്ന വിധം പണിതുതീർക്കുവാൻ രണ്ടു നൂറ്റാണ്ടോളം നീണ്ട മനുഷ്യാധ്വാനം തന്നെ വേണ്ടി വന്നു എന്നത് ചരിത്രമാണ്. വടക്കൻ ഗോപുരം 1240ലും തെക്കൻ ഗോപുരം 1250ലുമാണ് നിർമ്മിച്ചത്.ദേവാലയത്തിന്റെ പണി പൂർത്തിയായപ്പോഴേക്കും 1345 ആയിരുന്നു.ഫ്രഞ്ച് ഗോത്തിക് വാസ്തുശില്പത്തിൻ്റെ ആദ്യകാല മാതൃകകളിലൊന്നാണ് നോത്രദാം ദേവാലയം. 128 മീററർ നീളവും 48 മീറ്റര്‍വീതിയും 69 മീററർ ഉയരവുമുള്ള നോത്രദാം ദേവാലയം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെടുന്നതാണ്
69 മീറ്ററോളം ഉയരമുള്ള ഇരട്ട ഗോപുരങ്ങളുള്ള കത്തീഡ്രൽ മുഴുവനായും കാണാൻ 387 പടിക്കെട്ടുകൾ താണ്ടണം. ലോകത്തിലെ ഏറ്റവും വലിയ ആരാധനാകേന്ദ്രങ്ങളിലൊന്നായ നോത്രദാം ഭിത്തികളിലെയും അകത്തളത്തിലെയും പ്രതിമകളുടെയും പെയിന്റിങ്ങുകളുടെയും മറ്റ് കരകൗശല വസ്തുക്കളുടെയും പേരിൽ കൂടിയാണ് പ്രശസ്തമാകുന്നത്. ‘ഇമ്മാനുവേൽ മണി’ എന്ന പേരിൽ പ്രസ്തമായ പള്ളിമണിയുടെ ഭാരം കേട്ടാൽ ആരും ഞെട്ടിപ്പോകും- 13 ടൺ!

Image result for notre dame church


1435ൽ പള്ളിയുടെ പണി പൂർത്തിയായി. എങ്കിലും ഇടക്കിടെ ദേവാലയം പരിഷ്കരിച്ചു കൊണ്ടിരുന്നു.

ഇംഗ്ലണ്ടിലെ രാജകുമാരൻ ഹെന്ററി ആറാമൻ 1431-ൽ കത്തീഡ്രലിൽ വെച്ച് വിവാഹിതനായതോടെയാണ് പള്ളി ആഗോളശ്രദ്ധ നേടുന്നത്. പിന്നീട് സ്കോട്ലൻഡ് രാജകുമാരൻ ജെയിംസ് അഞ്ചാമന്റെ വിവാഹവും ഇവിടെ വെച്ച് നടന്നു. ഫ്രാൻസ് രാജാവ് ലൂയിസ് ഏഴാമനാണ് കത്തീഡ്രലിനെ ഫ്രാൻസിന്റെ രാഷ്ട്രീയ, ബൗദ്ധിക സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റാൻ പരിശ്രമിച്ചത്. അലക്‌സാണ്ടർ പോപ്പ് മൂന്നാമന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കത്തീഡ്രലിലേക്ക് വിശ്വാസി സമൂഹം ഒഴുകി.

1789-ൽ ഫ്രഞ്ച് വിപ്ലവം പൊട്ടിപുറപ്പെടുന്ന സമയത്തതാണ് വിപ്ലവകാരികൾ ഫ്രാന്‍സിന്റെ രാഷ്ട്രീയ, ബൗദ്ധിക സാംസ്‌കാരിക വ്യവഹാരമായി ഉയർന്നുനിൽക്കുന്ന കത്തീഡ്രലിനെ ആക്രമിക്കുന്നത്. കത്തോലിക്കാ പ്രഭുക്കളുടെയും പുരോഹിതരുടെയും ചൂഷണത്തിനെതിരെയുള്ള വിപ്ലവത്തിൽ പ്രതീകാത്മകമായാണ് വിപ്ലവകാരികൾ കത്തോലിക്കരുടെ മുഖ്യ ആരാധന കേന്ദ്രം തകർക്കുന്നത്. അതിസമ്പന്നമായിരുന്ന പള്ളി അന്ന് വൻതോതിൽ കൊള്ളയടിക്കപ്പെടുകയും ചെമ്പ് ശില്പങ്ങൾ പലതും നശിപ്പിക്കപ്പെടുകയും ചെയ്തു.

ഫ്രഞ്ച് സാമ്രാജ്യത്തിന്റെ അധിപനായി 1804-ൽ നെപ്പോളിയൻ ബോണപ്പാർട്ട് നോത്രദാമിൽ കിരീടധാരണം നടത്തിയതോടെ യൂറോപ്പിന്റെ ചരിത്രം തന്നെ മറ്റൊന്നായി മാറി. നെപ്പോളിയൻ പള്ളിയെ വീണ്ടെടുത്തു.അദ്ദേഹത്തിൻ്റെ വിവാഹവും ഈ പള്ളിയങ്കണത്തിൽ വെച്ചായിരുന്നു.

1831ൽ വിക്ടർ ഹ്യൂഗോയുടെ ‘നോത്രദാമിലെ കൂനൻ’ എന്ന നോവൽ പുറത്തിറങ്ങിയതോടെ നോത്രദാം ദേവാലയം ആഗോള തലത്തിൽ ഒരു പ്രതീകമായി. 1844ൽ ഭാഗികമായി പുനർനിർമ്മാണം നടത്തപ്പെട്ട പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ലൂസിസ് ഫിലിപ്പ് രാജാവ് ഉത്തരവിട്ടു. നോവൽ ലോക ക്ലാസിക്കിലേക്ക് നടന്നു കയറിയപ്പോൾ പള്ളി അനിവാര്യമായ ചരിത്രം സൃഷ്ടിക്കുന്ന തിരക്കിലായിരുന്നു. 25 വർഷത്തോളം നീണ്ടു നിന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കൊടുവിൽ നോത്രദാം ദേവാലയം വീണ്ടും ഫ്രാൻസിൽ തലയുയർത്തി നിന്നു.നോത്രദാമിലെ പഴയ രൂപത്തിലുള്ള ഈ പള്ളിയും ഇടം പിടിച്ചിരുന്നു. അവഗണിക്കപ്പെട്ടിരുന്ന ഗോത്തിക് ആര്‍കിടെക്ചറിനെ കുറിച്ച് പൊതുജനങ്ങളില്‍ ഒരവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം. ഈ നോവലിനെ തുടര്‍ന്ന് പാരീസില്‍ ജനങ്ങളില്‍ ഗോത്തിക് ആര്‍കിടെക്ചറിനോടും പുരാതന കലാസംസ്‌കൃതിയോടും ഉള്ള താല്പര്യം വര്‍ധിച്ചു. പിന്നീട് പാരീസ് നഗരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ഈ മാറ്റം കാണാനായി. 1845 മുതല്‍ ഏറ്റവും അവസാനം 1990 വരെ നോത്രദാം കത്തീഡ്രലില്‍ നടന്ന പുനരുദ്ധാരണ പ്രവൃത്തികളിലും പഴയ ഫ്രഞ്ച്-ഗോത്തിക് രീതിയാണ് പിന്തുടര്‍ന്നത്. എങ്കിലും മുൻപ് പണിയപ്പെട്ട ബീമുകളിലോ അടിസ്ഥാന ആകൃതിയിലോ യാതൊരുവിധ വ്യത്യാസവും വരുത്തിയിരുന്നില്ല.

1909ൽ ജോവാൻ ഓഫ് ആർക്കിനെ പത്തൊമ്പതാം പീയൂസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു
ഫ്രാൻസിന്റെ ചരിത്രവും നോത്രദാം ദേവാലയവുമായുള്ള ബന്ധം അവിടെയും അവസാനിക്കുന്നില്ല. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്ന കാലഘട്ടത്തിൽ 1944 ഓഗസ്റ്റ് 24 ന് പാരീസ്, നാസിപ്പടയിൽനിന്നും വിടുതൽ നേടിയതിന്റെ സന്തോഷം അറിയിച്ചത് പുരാതന കത്തീഡ്രലിന്റെ കൂറ്റൻ പള്ളി മണി മുഴക്കികൊണ്ടായിരുന്നു. ദേവാലയത്തിനുള്ളിൽ ഗ്ലാസ്സുകൊണ്ടും ചെമ്പുകൊണ്ടും നിർമ്മിച്ച ശില്പങ്ങളും കൊത്തുപണികളും പെയിന്റിങ്ങുകളും ചരിത്രം വിളിച്ചോതുന്നവ തന്നെയാണ്.
യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ച നോത്രദാം കത്തീഡ്രലില്‍ അമൂല്യമായ പല വസ്തുക്കളും സൂക്ഷിക്കുന്നുണ്ട്. പ്രധാനമായും ക്രിസ്തുമതത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട വിശുദ്ധ വസ്തുക്കളാണ് പളളിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ക്രിസ്തുവിനെ തൂക്കിലേറ്റിയ മരക്കുരിശിന്റെ ഒരു ഭാഗം, മരണസമയത്ത് യേശു ധരിച്ച മുള്‍ക്കിരീടത്തിന്റെ ഭാഗം, യേശുവിനെ കുരിശില്‍ തറയ്ക്കാന്‍ ഉപയോഗിച്ച ആണി എന്നിവ അടക്കമുളള അമൂല്യ വസ്തുക്കള്‍ നോത്രദാം പളളിയില്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിശുദ്ധ വസ്തുക്കള്‍ക്കൊന്നും തീ പിടുത്തത്തില്‍ യാതൊരു വിധത്തിലുളള കേടുപാടും സംഭവിച്ചിട്ടില്ല,പള്ളിയില്‍ നേര്‍ച്ചയായി കിട്ടിയ വിലപിടിപ്പുള്ള സാധനങ്ങളും, പഴയകാലത്തെ സാധന സാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന ഒരു കലവറയുണ്ട്. പള്ളിമേടയില്‍ കയറിയാല്‍ പാരിസ് നഗരം മുഴുവന്‍ കാണാനാകുമെന്നതിനാല്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രവുമാകുന്നു ഈ കത്തീഡ്രല്‍.