നോക്കിയ 8.1 പ്ലസ്,എക്സ്71 വിപണിയിലേയ്ക്ക്.

നോക്കിയയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേയ്ക്ക്. നോക്കിയ 8.1 പ്ലസ്,എക്സ്71 ,എന്നീ രണ്ട് പേരുകളിലാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നത്. ഏപ്രില്‍ രണ്ടിന് തായ്വാനില്‍ വെച്ച്‌ പുറത്തിറക്കുന്ന നോക്കിയ ബ്രാന്‍ഡ് നാമത്തിന്റെ ഉടമകള്‍ എച്‌എംഡി ഗ്ലോബലാണ്.പുതിയ മോഡലില്‍ സെല്‍ഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത് ഫോണിന്റെ ഡിസ്പ്ലെയില്‍ തുളയിട്ടാണ്. പിന്‍ ക്യാമറ 48 എംപിയാണ്.പിന്നിലുള്ള ഇരട്ട ക്യാമറകള്‍ക്കു രണ്ടിനും ലെന്‍സ് സൈസ് കമ്ബനിയുടെ ബ്രാന്‍ഡിങ് ഉള്ളതാണ്.ഇരട്ട ക്യാമറയില്‍ രണ്ടാമത്തേത് അള്‍ട്രാ വൈഡ് ആംഗിള്‍ ആണ്. 120 ഡിഗ്രിയായിരിക്കും ഇതിന്റെ വീക്ഷണകോണ്‍.ഫോണിന്റെ ഡിസ്‌പ്ലേ 6.22 ഇഞ്ചാണ്. പുതിയ മോഡലിന്റെ പിന്‍പ്രതലവും ഗ്ലാസ് നിര്‍മിതമാണ്.ഇതിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിടിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ അസിസ്റ്റന്റിനായി ഒരു ബട്ടണ്‍ തന്നെ ഉണ്ട്. എല്‍ഇഡി നോട്ടിഫിക്കേഷന്‍ പവര്‍ ബട്ടണും പുതിയ മോഡലില്‍ ഉണ്ട്.ആന്‍ഡ്രോയിഡ് 9 ഓപ്പറേറ്റിങ് സിസ്റ്റവും പ്രോസസര്‍ സ്നാപ്ഡ്രാഗണ്‍ 7.1 ആണ്.