നേപ്പാളിൽ ദലൈലാമയുടെ ജന്മദിനാഘോഷം വിലക്കി

.

കഠ്മണ്ഡു:ദലൈലാമയുടെ ജന്മദിനാഘോഷത്തിന് നേപ്പാളിലെ കാഠ്മണ്ഡുവില്‍ വിലക്ക്. വിലക്കിനെ തുടര്‍ന്ന് ടിബറ്റന്‍ സമൂഹം സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ റദ്ദാക്കുകയും ചെയ്തു.നുഴഞ്ഞുകയറ്റക്കാര്‍’ ആത്മഹത്യ അടക്കമുള്ള പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ജന്മദിനാഘോഷ പരിപാടികള്‍ക്ക് അനുമതി റദ്ദാക്കിയതെന്ന് കാഠ്മണ്ഡു അസിസ്റ്റന്‍റ് ജില്ല ഭരണാധികാരി കൃഷ്ണ ബഹാദൂര്‍ കതുവാള്‍ അറിയിച്ചു.

ദലൈലാമയുടെ 84-മത്തെ ജന്മദിനമാണ് ഇന്ന്.
നിരോധനത്തെ തുടർന്ന് രാജ്യത്ത് ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന കാഠ്മണ്ഡു താഴ്‌വരയില്‍ സര്‍ക്കാര്‍ സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.20,000ത്തോളം ടിബറ്റുകാരാണ് നേപ്പാളിൽ ഉള്ളത്. ടിബറ്റുകാരുടെ നിലപാടില്‍ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് ചൈന ദലൈലാമയെ വിഘടനവാദിയായാണ് കാണുന്നത്.