നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: ബജറ്റിന് ശേഷം നേട്ടമില്ലാതെ ഓഹരി വിപണി. ഇന്നും വിപണിയില്‍ കാര്യമായ ലാഭം കണ്ടുതുടങ്ങിയില്ല. .സെന്‍സെക്സ് 22.81 പോയന്റ് നഷ്ടത്തില്‍ 38,708.01 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്.പിന്നീട് സെന്‍സെക്സ് 30 പോയന്റ് ഉയര്‍ന്ന് 38,752.69 എന്ന നിലയിലും നിഫ്റ്റി 2.65 പോയന്റ് ഉയര്‍ന്ന് 11,558.15 പോയന്റ് എന്ന നിലയിലുമാണ് വിപണി പുരോഗമിക്കുന്നത്.

ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1775 കമ്പനികളില്‍ 905 കമമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും 784 കമമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 86 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

യെസ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, ടൈറ്റാന്‍ , ഏഷ്യന്‍ പെയിന്റ്സ്, ബ്രിട്ടാനിയ എന്നീ കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഹിന്റാല്‍കോ, ബജാജ് ഫിനാന്‍സ്, വേദാന്ത എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.