നേട്ടം രേഖപ്പെടുത്തി ഓഹരി വിപണി

മുംബൈ: ബജറ്റ് അവതരണത്തിനിടെ തകര്‍ന്ന ഓഹരി വിപണി അതു കഴിഞ്ഞതോടെ നേട്ടം രേഖപ്പെടുത്തി മുന്നേറി. സെന്‍സെക്‌സ് 200 പോയിന്റ് വരെ ഉയര്‍ന്നു. നിലവില്‍ ബിഎസ്സി 223.70 പോയിന്റുയര്‍ന്ന് 36,188ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 68.10 ഉയര്‍ന്ന് 11,095ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 107 പോയിന്റുവരെ ഇടിഞ്ഞിരുന്നു. ദീര്‍ഘകാല മൂലധന ലാഭത്തിനാണ് കേന്ദ്രം 10 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുപിഎ സര്‍ക്കാര്‍ ഇത് നിര്‍ത്തലാക്കിയിരുന്നു.