നെയ്യാറ്റിന്‍കരയില്‍ കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം; ദുരൂഹം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം. ബാലരാമപുരം വഴിമുക്ക് പച്ചികോട് കനാലിലാണ് ശരീരത്തില്‍ നിന്ന് രക്തമൊഴുകിയ നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ കനാലില്‍ കുളിച്ചുകൊണ്ടിരുന്നവരാണ് മൃതദേഹം കണ്ടത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജനിച്ചയുടനെ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ശരിരത്ത് പലയിടത്തും പരുക്കേറ്റപാടുകളുണ്ട്. രണ്ടുദിവസത്തിനുള്ളിലെ നവജാത ശിശുക്കളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പൊലീസ് ജില്ലയിലെ എല്ലാ ആശുപത്രികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.