നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ; കൂടുതല്‍ മൊഴികള്‍പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കൂടുതല്‍ മൊഴികള്‍ പുറത്ത് വരുന്നു. തന്നെ രക്ഷിക്കനെത്തിയവരോട് രക്ഷിക്കന്‍ നോക്കേണ്ടെന്നും ഉത്തരവാദി ഭര്‍ത്താവാണെന്നും ലേഖപറഞ്ഞതായുള്ള വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.സമീപവാസിയാണ് പൊലീസിന് മൊഴി നല്‍കിയത്.സംഭവം അറിഞ്ഞ് വീട്ടില്‍ ഓടിക്കൂടിയവരില്‍ ഒരാളാണ് മൊഴിനല്‍കിയത്.

90 ശതമാനം പൊള്ളലേറ്റ ലേഖ മെഡിക്കള്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്.മകള്‍ വൈഷ്ണവി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു.

ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷണ്ണമ്മയും രണ്ടു ബന്ധുക്കളുമായി റിമാന്‍ഡില്‍ കഴിയുകയാണ്. ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ വകുപ്പു കൂടി ചുമത്തിയിട്ടുണ്ട്.കാനറാ ബാങ്കിലെ ജീവനക്കാരോട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ദുര്‍മന്ത്രവാദം നടന്നുവെന്ന ആരോപണം തെളിക്കാനുള്ള തെളിവുകള്‍ ലഭിച്ചില്ല. പ്രതികളെകൂടുതല്‍ ചോദ്യം ചെയ്യാനായി പൊലിസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.